സൗരയോഗ്

സൂര്യനെ അടിസ്ഥാനമാക്കി സാധനാപഥത്തിൽ നടന്നുവരുന്ന മറ്റൊരു അനുഷ്ഠാനമാർഗ്ഗമാണ് സൗരയോഗ്. ഭൂമിയുടെ 3,33,000 ഇരട്ടി ഭാരമുള്ള ഒരു ജ്യോതിർഗോളം അനന്തമായ അന്തരീക്ഷത്തിൽ നിന്ന് കൊണ്ട് അനേകം കോടി ഗോളങ്ങൾക്ക് ജീവനും പ്രകാശവും നൽകുന്നു എന്ന പരമാർത്ഥത്തെ മനുഷ്യ മനസ്സിന് സങ്കല്പിക്കാനാവുന്നില്ല. എങ്കിലും അതങ്ങനെ തന്നെയെന്ന് ശാസ്ത്രവും തെളിയിച്ചിരിക്കുന്നു. മനുഷ്യനെയും ഈ ചൈതന്യ മൂർത്തി രൂപപ്പെടുത്തുന്നു. ഭൂമി ഒരു കുടുംബമാണെന്നും നിങ്ങൾക്കെല്ലാം ഞാൻ വെളിച്ചവും ചൂടും ജീവനും നൽകി നിങ്ങളെ സ്നേഹിച്ചു വളർത്തുന്നുവെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ആ ദേവൻ്റെ ആത്മതത്വം നമുക്ക് അവലംബമാകണം. എന്നാൽ മാത്രമേ ജീവിതമെന്ന അതിനിഗൂഢമായ തോന്നൽ സത്യമാവുന്നുള്ളു.

സൂര്യൻ ശാസ്ത്രത്തിലും ദൈവീക ശക്തിയിലും ഒന്നാമൻ തന്നെയാകുന്നു. ശാസ്ത്രവികാസത്തിനു മുൻപും പിൻപും പൗരാണികകാലം മുതൽക്കെ സൂര്യനെ മാനവരാശി കൺകണ്ടദൈവമായി ആരാധിച്ചു പോരുന്നു. ഭാരതത്തിൽ മാത്രമല്ല മറ്റു പല രാഷ്ട്രങ്ങളിലും സൂര്യാരാധന നടന്നതിന് തെളിവുകളുണ്ട്. എല്ലാ ചരാചരങ്ങളുടെയും രക്ഷിതാവും പ്രകൃതിയെ നിയന്ത്രിക്കുന്നതും കാലചക്രപ്രണേതാവും സൂര്യൻ തന്നെയാണ്. ഗ്രഹങ്ങളുടെ അധിപൻ, വേദാധിപൻ, ജ്യോതിഷാചാര്യൻ എന്നീ നിലകളിൽ സൂര്യനെ ആരാധിച്ച് പൂജിച്ചുകൊണ്ടിരിക്കുന്നു. ഈശ്വരസ്വരൂപമായി അവതരിച്ച എല്ലാ ദിവ്യാത്മാക്കളും ആദിത്യദേവനെ ഭക്തിപൂർവ്വം വന്ദിച്ചുകൊണ്ടാണ് കർമ്മങ്ങൾ തുടങ്ങിയിട്ടുള്ളത്. അങ്ങനെ സമഗ്ര പ്രപഞ്ചത്തെയും നയിച്ചു കൊണ്ട് സച്ചിതാനന്ദനായി രൂപം പ്രാപിച്ചു കാണുന്ന ആ തേജോമയനെ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം വിസ്തരിച്ച് വർണ്ണിച്ചിട്ടുണ്ട്. വേദഗ്രന്ഥത്തിൽ സൂര്യൻ എല്ലാ രോഗങ്ങളും നിവാരണം ചെയ്യുന്ന ദേവനാണെന്നും വിശേഷിച്ച് ചർമ്മരോഗത്തിന് സൂര്യപ്രസാദം സിദ്ധൗഷധമാണെന്നും കാണുന്നു. ആധുനിക വൈദ്യശാസ്ത്രം അനുസരിച്ചും സൂര്യപ്രകാശം ഏറ്റാൽ പലരോഗങ്ങളും വിട്ടുമാറുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.

സമസ്തജീവജാലങ്ങളുടെയും നിലനിൽപ്പ് സൂര്യനെ ആശ്രയിച്ചായത്കൊണ്ട്തന്നെ ജാതിമത ഭേദമന്യേ എല്ലാവർക്കും അനുഷ്ഠിക്കാവുന്നതാണ് സൗരയോഗ്. സൂര്യദേവനെ ഭക്തിപൂർവ്വം വന്ദിക്കാൻ ആഗ്രഹിക്കുന്ന ഭാഗ്യശാലികൾക്ക് സുഗ്രാഹ്യമായ രീതിയിൽ മനസിലാക്കാൻ പാകത്തിലാണ് സൗരയോഗ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സൂര്യനേയും അതിൻ്റെ വിപുലമായ പ്രാപഞ്ചികോർജ്ജങ്ങളെയും ഉപയോഗിച്ച് നമ്മിലെ രാസപരവും ജൈവവൈദ്യുതിപരവും ജൈവകാന്തികപരവുമായ ശേഷികളെ പരിവർത്തനപ്പെടുത്താനും ക്രമീകരിക്കാനും സന്തുലിതമാക്കാനും സംയോജിപ്പിക്കാനും ഏതൊരാൾക്കും കഴിയും.

നമ്മുടെ ശാരീരിക മാനസിക ആത്മീയ ആരോഗ്യത്തിനു വേണ്ട രോഗശമനശക്തിയുള്ള ഊർജ്ജത്തെ സൂര്യനിൽ നിന്നും സ്വാംശീകരിക്കുകയാണ് സൗരയോഗ് എന്ന പദ്ധതിയിലൂടെ നാം ചെയുന്നത്.

സൂര്യനിൽ നിന്നുള്ള ഊർജ്ജത്തെ സ്വാംശീകരിക്കുവാനും അതുവഴി ആത്മീയ ഉന്നമനത്തിനായി മൂന്നാം കണ്ണിനെ പ്രവർത്തനക്ഷമമാക്കുവാനുമുള്ള സുരക്ഷിതവും ലളിതവുമായ ഒരു പദ്ധതിയാണ് സൗരയോഗ്.

സൗരയോഗിൻ്റെ ഘടകങ്ങൾ

1. ഉദയാസ്തമയ സൗരോർജ്ജത്തെ ആജ്ഞാചക്രത്തിലൂടെ ഉള്ളിലേക്കു പ്രവേശിപ്പിക്കുന്ന മാർഗ്ഗം.

2. ചതുർവേദ സൂര്യ നമസ്കാരം.