ആസ്ഥാനമന്ദിര നിർമ്മാണനിധി

ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും പ്രകൃതിയും നിലനിൽപ്പിനായി പല തരത്തിലുള്ള വെല്ലുവിളികളും ഭീഷണികളും നേരിടുകയാണ്. ഭക്ഷണം, വായു, ജലം, വിദ്യാഭ്യാസം അന്തരീക്ഷ മലിനീകരണം ഇങ്ങനെ പോകുന്നു ആ വെല്ലുവിളികൾ. ആയതിനാൽ എല്ലാ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രയോജനം ഉണ്ടാകുന്ന പദ്ധതികളാണ് ശ്രീയോഗ് സാധനാപഥം നടപ്പിലാക്കിവരുന്നത്‌.

കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് നടപ്പിലാക്കാൻ കഴിയാതെ പോകുന്ന ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ ഇങ്ങനെയുള്ള ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് സുഗമമായി ചെയ്യാൻ കഴിയുമെന്ന് സാധനാപഥം പല തവണ തെളിയിച്ചിട്ടുണ്ട്. സാധനാപഥത്തിൻറെ അന്തസത്ത മനസിലാക്കിയ സുമനസുകളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് ഈവിധ പ്രവർത്തനങ്ങൾ വിജയിക്കുന്നത്. നാളിതുവരെ ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാ സജ്ജനങ്ങൾക്കും ഈ അവസരത്തിൽ നന്ദി പ്രകാശിപ്പിക്കുന്നു.

ശ്രീയോഗ് സാധനാപഥത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിപുലമായ രീതിയിൽ നടപ്പാക്കുന്നതിന് സ്വന്തമായി വസ്തുവും ആസ്ഥാനമന്ദിരവും മറ്റ് സജ്ജീകരണങ്ങളും ആവശ്യമായിരിക്കുന്നു. ആയതിലേക്ക് വേണ്ടിവരുന്ന വസ്തുക്കൾ, കെട്ടിടങ്ങൾ ഇവയുടെ ഏകദേശരൂപം ഇവിടെ സൂചിപ്പിക്കുന്നു.

നാല് മുതൽ പത്ത്‌ ഏക്കർ വരെ ഭൂമി,ആസ്ഥാനമന്ദിരം, യോഗകേന്ദ്രം, ജലസംഭരണി, ഗോശാല, പബ്ലിക് ലൈബ്രറി, പുനരധിവാസ കേന്ദ്രം, അന്നദാന മണ്ഡപം, ഔഷധസസ്യതോട്ടം, ജൈവകൃഷിത്തോട്ടം, മൈതാനം, ശൗചാലയം, മാലിന്യ നിർമാർജ്ജനയൂണിറ്റ്, ജൈവവളപ്ലാൻറ്, വാഹനങ്ങൾ, പാർക്കിംഗ് സൗകര്യം മുതലായവ. ഇവയുടെ നിർമ്മാണ നിധിയിലേക്ക് ഏതെങ്കിലും ഒന്നിനോ മൊത്തമായോ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് സംഭാവനകൾ നേരിട്ടോ, ചെക്ക് /ഡ്രാഫ്റ്റ്, അക്കൗണ്ട് ട്രാൻസ്ഫർ മുഖേനയോ നൽകാവുന്നതാണ്. ആദായ നികുതി ചട്ടം 12AA സെർറ്റിഫിക്കറ്റിനനുസൃതമായാണ് സാധനാപഥം പ്രവൃത്തിക്കുന്നത്.

Yoga Centre in Kayamkulam, Kerala, Educational and Charitable Trust Kayamkulam, Kerala