ഗുരു പരമ്പര

ശ്രീവിദ്യാ ഗുരുപരമ്പര

ഭാസുരാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

ധർമ്മാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

ധീരാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

ഭൂമാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

അംബാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

യോഗീശാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

സംവിതാംബ

savithba

ഗംഗാനന്ദനാഥൻ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

ധീരാനന്ദനാഥൻ

Dakshinamurthy, Lord Shiva
ദക്ഷിണാമൂർത്തി

ആദ്ധ്യാത്മികം എന്നല്ല ഏതു വിദ്യ പഠിപ്പിച്ച് തരുന്ന ആളിനേയും ഗുരു എന്ന പദത്തിൽ ഉയർത്തി കാണുന്നതാണ് നമ്മുടെ പാരമ്പര്യം.

പ്രപഞ്ച സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്‌ഠമായത് മനുഷ്യനാണെങ്കിലും പ്രകൃതിയിൽ നിന്ന് ധാരാളം കാര്യങ്ങൾ അവന് പഠിക്കാനുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വളർച്ച, മനുഷ്യൻ പ്രകൃതിയെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചത്തിൻ്റെ ഫലമാണ്. ബാഹ്യമായി ദർശിക്കപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആധുനികശാസ്ത്രങ്ങൾ വികസിച്ചു എങ്കിൽ, ആന്തരിക ദർശനത്തിന് ഉപയുക്തമാക്കുന്ന വിധത്തിൽ ഭാരതീയ ഋഷിവര്യന്മാർ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിൻ്റെ നിലനില്പ്പിന് ആധാരമായ ഒരു ശക്തി വിശേഷമുണ്ടെന്നും ആ ശക്തിവിശേഷത്തിന് ഇളക്കം സംഭവിച്ചാൽ പ്രപഞ്ചത്തിൻ്റെ നിലതന്നെ അപകടത്തിലാകുമെന്നും കണ്ടെത്തുകയുണ്ടായി. മനുഷ്യർ വസിക്കുന്ന ഭൂമിയ്‌ക്കും അതിനു ചുറ്റുമുള്ള മറ്റ് ഗ്രഹനക്ഷത്രങ്ങൾക്കും തമ്മിലുള്ള ബന്ധവും അവർ മനസിലാക്കി.വിശാലമായ പ്രപഞ്ചത്തിൻ്റെ തനി പ്രതീകത്വം വഹിക്കുന്ന വസ്‌തുവായി മനുഷ്യനെ അവർ കണ്ടെത്തി.ഇതിൻ്റെയെല്ലാം തന്നെ നിലനിൽപ്പിന് ആധാരമായ അത്ഭുതകരമായ ശക്തിവിശേഷത്തെ ഗുരുത്വം എന്ന പദം കൊണ്ട് അവർ വിവരിക്കുകയുണ്ടായി. ഈ ഗുരുത്വസത്ത എന്താണെന്നുള്ള അന്വേഷണം ഗുരുത്വത്തിൻ്റെ മഹത്വം മനസിലാക്കാൻ അവരെ സഹായിച്ചു. അങ്ങനെ ഭാരതീയ ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും ഗുരുത്വം എന്ന പദം സ്ഥിര പ്രതിഷ്ഠ നേടി. മാതാപിതാ ഗുരുദൈവം എന്ന പ്രമാണം സുവിദിതമാണെല്ലോ.

ഭാരതീയ ഗുരുസങ്കല്‌പം വാസ്‌തവത്തിൽ ഈശ്വര സങ്കല്പത്തിൻ്റെ സ്രോതസ് തന്നെയാണ്.

ഗുരുർബ്രഹ്മ ഗുരുർ വിഷ്‍ണു:
ഗുരുർ ദേവോ മഹേശ്വരാ:
ഗുരുസ്സാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ

അജഞാന തിമിരാസസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമഃ

അഖണ്ഡ മണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തത്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

സുപ്രസിദ്ധമാണ്‌ ഈ ശ്ലോകങ്ങൾ. നമ്മുടെ ഗുരുസങ്കല്പ്പത്തെ അഗാധപൂർണമായി വെളിപ്പെടുത്തുന്നവയുമാണ് ഇവ. ബ്രഹ്മ വിഷ്‌ണു ശിവൻമാരായി പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളാകുന്ന മൂന്ന് മഹാശക്തികളും എന്നുവേണ്ട, പരബ്രഹ്മം തന്നെയാണ് ഗുരു എന്ന് ആദ്യത്തെ ശ്ലോകത്തിൽ പറയുന്നു. അജഞാനമാകുന്ന തിമിരംകൊണ്ട് കാഴ്ച ശക്തി ഇല്ലാതായവന് ജ്ഞാന അഞ്ജന ശലാക കൊണ്ട് കണ്ണെഴുതി തുറപ്പിക്കുന്നവനാണ് ഗുരു എന്ന് രണ്ടാമത്തെ ശ്ലോകത്തിൽ പറയുന്നു. നമ്മുടെ വെറും കണ്ണുകൾക്ക് കാണാൻ കഴിയാത്തവയാണ് പ്രപഞ്ചരഹസ്യം എന്ന സത്യം ഇന്നത്തെ ആധുനിക ശാസ്ത്രംവരെ സമ്മതിക്കുന്നു.അങ്ങനെയുള്ള പ്രപഞ്ചത്തിൻ്റെ ശരിയായ രൂപം കണ്ടറിയുവാൻ നമുക്കും ഒരു ദീർഘദൃഷ്‌ടിയുടെ ആവശ്യമുണ്ട്. മനസ്സിൻ്റെ ആഴങ്ങളിൽ പ്രവർത്തിച്ച് ആ കണ്ണുതുറക്കുവാൻ സഹായിക്കുന്നവനാണ് ഗുരു എന്ന് സാരം. അങ്ങനെ ഉള്ളിലെ കണ്ണുതുറന്നാൽ എല്ലാ സംശയങ്ങളും നീങ്ങി ഞാനാരാണെന്ന്‌ അറിയാനാകും.മൂന്നാമത്തെ ശ്ലോകത്തിൽ അഖണ്ഡമണ്ഡലാകാരമായ ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്ന വസ്‌തുവിനെ അനുഭവവേദ്യമാക്കിത്തീർക്കാൻ സഹായിക്കുന്നവനാണ് ഗുരു എന്ന് പറഞ്ഞിരിക്കുന്നു.ആദ്ധ്യാത്മികവും പരമവുമായ ജഞാനം അഥവാ കാഴ്ചപ്പാട് പകർന്ന് കൊടുക്കുന്നവനാണ് ഗുരു എന്ന സത്യം ഭാരതീയ ശാസ്ത്രങ്ങളുടെയെല്ലാം ആധാരശിലയാണെന്ന് പറയാം.

“ശീവേരുഷ്ടേ ഗുരുസ്‌ത്രാതാ ഗുരൗരൂഷ്ടോന കശ്ച്ന” എന്ന കുളാർണ്ണവതന്ത്രശ്ലോകം പ്രസിദ്ധമാണ്. ശിവൻ (ദേവത) കോപിക്കുകയാണെങ്കിൽ ഗുരു രക്ഷിക്കും.എന്നാൽ ഗുരുവിനെ അപ്രിയപ്പെ ടുത്തിയാൽ ഒരാളും രക്ഷക്കെത്തുകയില്ല എന്നാണതിനർത്ഥം.ഗുരുവിനെ ശരിയായി ശുശ്രുഷിച്ച് ഗുരുപ്രീതിയും അനുഗ്രഹവും നേടിയവൻ ജീവിതത്തിൽ വളരെയധികം ശോഭിക്കുന്നത് ഇന്നും ദൃഷ്‌ടാന്തമാണ്. മറിച്ച് ഗുരുശാപം ഏറ്റിരുന്നാൽ അധോഗതി തന്നെയാണ് ഫലം. അധ:പതനത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഭാരതം വാസ്‌തവത്തിൽ ഗുരുത്വം കേട്ടുപോയതാണെന്ന് അല്‌പം ആഴത്തിൽ ചിന്തിച്ചാൽ മനസിലാകും.

ഗുരുനാഥൻ്റെ വ്യക്തിത്വത്തിൻ്റെ അംശം ശിഷ്യനിലേക്ക് സംക്രമിക്കുന്നു എന്നതാണ് ഗുരുശിഷ്യ ബന്ധത്തിൻ്റെ കാതലായിട്ടുള്ള രഹസ്യം. ഈ അവസരത്തിൽ ഗുരുപാരമ്പര്യരേഖയുടെ ആരംഭം എവിടെനിന്ന് എന്നുള്ള സംശയം യുക്തി സഹജമാണ്. ഇപ്പോൾ ഒരുവന് ഒരു ഗുരുവും അദ്ദേഹത്തിന് വേറൊരു ഗുരുവുമായി ഒരു പരമ്പര പുറകിലോട്ട് നീണ്ടുകിടക്കുന്നതായിട്ട് കാണാൻ കഴിയും. സ്വഗുരു, പരമഗുരു, പരമേഷ്ഠി ഗുരു എന്നിങ്ങനെ പോകുന്ന ആ പരമ്പര പരമശിവനിൽ നിന്നു തന്നെ തുടങ്ങിയിരിക്കണം എന്നു മാത്രമേ ആദ്ധ്യാത്മികശാസ്ത്രപാരമ്പര്യ അനുയായികൾക്ക് ഒരുത്തരം പറയുവാൻ കഴിയു. ദക്ഷിണാമൂർത്തിയെന്ന ശിവസ്വരൂപം ഈ ഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

ആദ്ധ്യാത്മികവിദ്യ ഗുരുപാരമ്പര്യക്രമമനുസരിച്ച് മാത്രം തലമുറയിൽ നിന്ന് തലമുറയിലേയ്ക്ക് പകരാൻ വരുന്ന മാനസികവും, ഭൗതികവുമായ ഒരു യാഥാർതഥ്യമാണ് (Psycho-physical reality ) എന്നുള്ളത് നാം അംഗീകരിച്ചേ പറ്റു. ഗുരുനാഥൻ വാസ്‌തവത്തിൽ അഭിന്നസ്വരൂപനാണ്. നേരത്തെ പറഞ്ഞ ഗുരുപാരമ്പര്യത്തിൻ്റെ അറ്റത്തുള്ളത് സാക്ഷാൽ പരമശിവൻ തന്നെയെന്ന് നാം കണ്ടു കഴിഞ്ഞു. ആ ശിവചൈതന്യം (True knowledge ) ബീജരൂപേണ തലമുറകളിലേക്ക് പകർന്നു വന്നിട്ടുള്ളതാണെന്ന് മനസിലാക്കിയാൽ ലക്ഷണയുക്തനായ സദ്ഗുരു സാക്ഷാൽ ശിവാംശമാണെന്ന് വ്യക്തമാകും. അതിനാൽ സാക്ഷാൽ പരമശിവന് കൊടുക്കുന്ന എല്ലാ ഉപചാരങ്ങളും കൊണ്ട് വേണം ഗുരുവിനെയും നാം പൂജിക്കേണ്ടത് .

മനുഷ്യശരീരത്തിൽ നട്ടെല്ലിൻ്റെ കീഴറ്റത്തായി സർപ്പരൂപത്തിൽ മൂന്നര ചുറ്റായി ചുരുണ്ടുകിടക്കുന്ന ഈശ്വരീയ ശക്തിവിശേഷത്തെ യോഗശാസ്ത്രത്തിൽ കുണ്ഡലിനീശക്തി എന്നു പറയുന്നു. ആദ്ധ്യാത്മികാനുഭൂതി ഉണ്ടാകണമെങ്കിൽ ഈ ശക്തിയെ ഉണർത്തി ഉയർത്തേണ്ടിയിരിക്കുന്നു. അദ്ധ്യാത്മിക സാധന എന്നു പറയുന്നതും അതുതന്നെയാണ്. ഇതിന് വ്യക്തമായ പാരമ്പര്യത്തിൽപ്പെട്ട ഗുരുവിൻ്റെ കൃപ അവശ്യം കൂടിയേ തീരു.

സഹസ്രാരത്തിലെ ബിന്ദുസ്‌ഥാനവും, അതിലൂടെ കടന്നുവരുന്ന ശിവചൈതന്യ പ്രവാഹവുമാണ് ഗുരു എന്ന തത്വം എന്നത് ഭാരതീയ തത്വചിന്തയുടെ ആകെത്തുകയായ അർത്ഥം. ആ പൊരുൾ എൻ്റെ ഉള്ളിൽ പ്രവേശിച്ച് എന്നെ ഉയർത്തുക എന്നതാണ് ശരിയായ വിദ്യാസ്വീകരണ പ്രക്രിയയുടെ ലക്ഷ്യം.”Education is the manifestation of perfection already interent in man ” എന്ന വിവേകാനന്ദ വചനത്തിൻ്റെ പശ്ചാത്തലം ഇതാണ്. എല്ലാം നമ്മുടെ മനസിൻ്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്നു. ശരിയായ പരിചരണം കിട്ടുകയാണെങ്കിൽ നമ്മുടെ അകക്കണ്ണ് തുറക്കപ്പെടുകയും അപ്പോൾ പ്രപഞ്ചത്തിൻ്റെ ശരിയായ കാഴ്ചപ്പാട് ലഭ്യമാവുകയും ചെയ്യും. അതുകൊണ്ട് ജീവിത മണ്ഡലങ്ങളിലെല്ലാംതന്നെ ഗുരു സങ്കൽപ്പത്തിന് ഭാരതത്തിൽ ഏകീഭാവം ലഭ്യമായി.പാശ്ചാത്യ പരിഷ്‌ക്കാരധാരണകളുടെ അതിപ്രസരണത്തിൽ ഇടിവ് തട്ടിയിട്ടുള്ള ഭാരതീയ ഗുരുസങ്കൽപത്തിനെ അതിൻ്റെ പൂർണതയിൽ പുനഃപ്രതിഷ്ഠിക്കയായിരിക്കണം നമ്മുടെ ലക്ഷ്യം.

യോഗീശാനന്ദനാഥൻ (നീലകണ്‌ഠമഹാദേവ ജോഷി)

1903ൽ രാമേശ്വരത്ത് പണ്ഡിതനായ മഹാദേവഭട്ടിൻ്റെ മകനായി നീലകണ്‌ഠമഹാദേവജോഷി ഭൂജാതനായി. മഹാദേവഭട്ടിൻ്റെ മുത്തച്ഛനായ ലോകനാഥ ശിവ (ലോകനാഥമുനി) ആണ് പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തിലെ ആരാധനാസമ്പ്രദായങ്ങൾക്ക് രൂപം നൽകിയത്. ലോകനാഥമുനിതന്നെയാണ് രാമേശ്വരത്തെ ഗന്ധമാദന ക്ഷേത്രത്തിൽ ശ്രീചക്രം സ്ഥാപിച്ചതും. മഹാദേവഭട്ടിൻ്റെ 13 – ആം വയസ്സിൽ അച്ഛൻ നീലകൺഠൻ ഇഹലോകവാസം വെടിഞ്ഞു. അതിനാൽ പാരമ്പര്യമായി ആ കുടുംബത്തിൽ തുടർന്നു കൊണ്ടിരുന്ന ആരാധനാ സമ്പ്രദായങ്ങളും ഉപാസനാരീതികളും മഹാദേവഭട്ടിന് ലഭിക്കാതെ പോയി. 19 -ആം വയസ്സിൽ മഹാദേവഭട്ട് രാമേശ്വരം ക്ഷേത്രത്തിൽ പൂജയ്ക്കായി പോയി. ക്ഷേത്രനട തുറന്ന ഭട്ട് കണ്ടത് തന്നോളം പ്രായമുള്ള ഒരു മഹായോഗി അന്തരീക്ഷത്തിൽ ധ്യാനത്തിലിരിക്കുന്നതാണ്.

ദത്താത്രേയൻ്റെ അവതാരമായ നരസിംഹസരസ്വതി എന്ന 400 വയസ്സോളം പ്രായമുള്ള ഒരു മഹായോഗിയെയാണ് അദ്ദേഹമെന്ന് മഹാദേവഭട്ട് മനസ്സിലാക്കി. രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ദിവസം മഹാദേവഭട്ടിനോട് ഒരു മരച്ചുവട്ടിൽവെച്ച് കാണണമെന്ന് യോഗിവര്യൻ നിർദേശിച്ചു. അത്ഭുതമെന്ന്പറയട്ടെ, ആ മരപ്പൊത്തിൽ ഒരു തള്ളവിരലോളം വലുപ്പത്തിലുള്ള യോഗിയെയാണ് മഹാദേവഭട്ട് കണ്ടത്. മഹാദേവഭട്ടിന് പിതാവിൽ നിന്ന് കിട്ടേണ്ടിയിരുന്ന മന്ത്രോപദേശം ആ മരപ്പൊത്തിലിരുന്ന് നരസിംഹസരസ്വതി അദ്ദേഹത്തിൻ്റെ ചെവിയിൽ ഓതിക്കൊടുത്തു. അങ്ങനെയുള്ള മഹാദേവഭട്ടിൻ്റെ മകനാണ് പണ്ഡിറ്റ്ജി എന്ന് സാധകർ വിളിക്കുന്ന യോഗീശാനന്ദനാഥൻ.
പണ്ഡിറ്റ്ജി ഭൗതിക വിദ്യാഭ്യാസം അധികം നേടിയിരുന്നില്ല. 17 -ആം വയസ്സിൽ ബോംബെയിലെ ഗോഡ്‌ബോലേ മഹാരാജ് അദ്ദേഹത്തിൻ്റെ ആദ്ധ്യാത്മിക ഗുരുവായി തീർന്നു. 1924 ൽ രണ്ടാമത് ഗുരുദർശനം ഉണ്ടാവുന്നതിന് മുൻപ് തന്നെ പണ്ഡിറ്റ്ജി വിവാഹിതനാവുകയും ഒരു വർഷത്തിനുള്ളിൽ ആ സ്ത്രീ ദേഹംവെടിയുകയും ചെയ്‌തു. അങ്ങനെ ജീവിതത്തോട് തന്നെ അദ്ദേഹത്തിന് വിരക്തി തോന്നി. രണ്ടാം കൂടിക്കാഴ്ചയിൽ വാമകേശ്വരതന്ത്രം, പരശുരാമകല്പസൂത്രം തുടങ്ങിയ സംസ്‌കൃത ഗ്രന്ഥങ്ങൾ ഗുരു ശിഷ്യനു നൽകി. സംസ്‌കൃതത്തിൽ വലിയ പാണ്ഡിത്യമില്ലാതിരുന്നിട്ടും തുടർച്ചയായുള്ള വായനയിലൂടെ ആ ഗ്രന്ഥങ്ങളുടെ അർത്ഥവും രഹസ്യവും പണ്ഡിറ്റ്ജി മനസിലാക്കി. അതിനാൽ ദിവസം 12 മണിക്കൂർ വീതമുള്ള കഠിന ജപസാധനയിൽ അദ്ദേഹം മുഴുകി.1928 ൽ ഗുരുസാക്ഷത്കാരനുഭവങ്ങൾ പണ്ഡിത്ജി പകർന്നുനൽകി. അദ്ദേഹത്തിന് അമ്മയുടെ ദർശനം ലഭിക്കുകയും ഒരു സിദ്ധനായി തീരുകയും ചെയ്‌തു. തുടർന്നുള്ള നാല് വർഷം അദ്ദേഹം കഠിനമായ തപസ്യ തുടർന്നു. 1932 ൽ അച്ഛൻ മഹാദേവഭട്ട്, ഗോഡ്‌ബോലെ മഹാരാജിനെ കണ്ട് നീലകണ്ഠൻ്റെ തപസ്യ അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു. ലൗകികതാൽപര്യങ്ങളില്ലാതെ ഉപാസനയിൽ മുഴുകിയാൽ പരമ്പര മുന്നോട്ട് കൊണ്ടു പോകാൻ ആരും ഇല്ലാതാകുമല്ലോ എന്നതായിരുന്നു മഹാദേവഭട്ടിൻ്റെ ദുഃഖം. അതിനാൽ തപസ്യ അവസാനിപ്പിച്ചിട്ട് വീണ്ടും വിവാഹിതനാകാൻ ഗുരു പണ്ഡിറ്റ്ജിയോട് നിർദ്ദേശിച്ചു.

1937 ൽ തൻ്റെ 34 -ആം വയസ്സിൽ ശാംഭവിദീക്ഷയും പൂർണാചാര്യദീക്ഷയും ഗുരു പണ്ഡിറ്റ്ജിക്കു നൽകി . അങ്ങനെ ഭാസ്‌കരരായ സമ്പ്രദായത്തിലെ ഗുരുസ്ഥാനിയരിൽ നീലകണ്‌ഠമഹാദേവ ജോഷി എന്ന യോഗീശാനന്ദനാഥൻ എത്തിചേർന്നു. അന്നുമുതൽ ലോകമെമ്പാടുമുള്ള ധാരാളം ശിഷ്യർ പണ്ഡിറ്റ്ജിക്ക് ഉണ്ടാവുകയും ചെയ്‌തു . യോഗീശാനന്ദനാഥ പരമ്പരയിലെ ശിഷ്യരിലൂടെയാണ് ശ്രീയോഗ് സാധനാപഥം പ്രവർത്തിക്കുന്നത് .

പതഞ്‌ജലി ഗുരുപരമ്പര

ബോംബെ നിത്യാനന്ദ യോഗികൾ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

കടപ്പാ സച്ചിദാനന്ദ യോഗികൾ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala, Yoga

വിമലാനന്ദ യോഗികൾ (ചുനക്കര സ്വാമികൾ)

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

നിർമ്മലാനന്ദ യോഗികൾ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala

നിത്യാനന്ദ യോഗികൾ

Yoga Acharya, Educational and Charitable Trust Kayamkulam, Kerala