ശ്രീയോഗ് സാധനാപഥം നടത്തിവരുന്ന കാരുണ്യപ്രവർത്തനങ്ങൾ

ആധുനിക ജനത നേരിടുന്ന വലിയ വെല്ലുവിളി ആരോഗ്യപരമായ കാര്യങ്ങളാണ്. അതിനാൽ രോഗം വന്നിട്ട് ചികിത്സാ സഹായങ്ങൾ നൽകുന്നതിന് പകരം രോഗങ്ങൾ വരാതിരിക്കാനും രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനുമുള്ള മാർഗ്ഗങ്ങൾ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങളാണ് ശ്രീയോഗ് സാധനാപഥത്തിൽ നടന്നുവരുന്നത്.

  • പലവിധ കാരണങ്ങളാൽ പ്രാഥമികകാര്യങ്ങൾപോലും നിർവ്വഹിക്കാൻ കഴിയാതെ വലയുന്ന വ്യക്തികളെ കണ്ടെത്തി യോഗചികിത്സയിലൂടെ അവരുടെ ശാരീരികവും, മാനസികവുമായ ആരോഗ്യം വീണ്ടെടുത്ത് അവരെ സ്വന്തം കാര്യം നിർവ്വഹിക്കാൻ പ്രാപ്തരാക്കുന്നു.
  • ആരോഗ്യപരമായ കാരണങ്ങളാൽ വിഷമിക്കുന്ന ഒരു വ്യക്തിയെയോ കുടുംബത്തിനെയോ കണ്ടെത്തി അവർക്കുവേണ്ട ആരോഗ്യസംബന്ധമായ നിർദ്ദേശങ്ങളും ചികിത്സാ സഹായങ്ങളും നൽകുന്നു.
  • നിർധനകുടുംബത്തിലെ വ്യക്തികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങളും ഗുണങ്ങളും പറഞ്ഞു കൊടുക്കുകയും അവരെ യോഗ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
  • വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിനും അണുജന്യരോഗങ്ങളെ ചെറുക്കുന്നതിനും ഉദയാസ്തമയങ്ങളിൽ അഗ്നിഹോത്ര ചെയ്യാൻ ജനങ്ങളെ പഠിപ്പിക്കുകയും ഈ വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.
  • നിരാലംബരായ വ്യക്തികൾക്ക് ദിവസവും പൊതിച്ചോറ് നൽകുന്നു.
  • ജീവിതത്തിൽ നിരന്തരം പരാജയങ്ങൾ മാത്രം ഉണ്ടാകുന്ന നിരവധി ആളുകളുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തി അവരെ ജീവിതത്തിൻ്റെ വിജയപഥത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും അവർക്ക് വേണ്ടതായ സഹായങ്ങളും ചെയ്യുന്നു.
  • കടബാധ്യതകൾ കൊണ്ട് നട്ടം തിരിയുന്ന ജീവിതങ്ങളെ രക്ഷപെടുത്താൻ കൂട്ടായ ശ്രമത്തിൽ കടം തീർക്കൽ നടപടി ഉണ്ടാക്കുന്നു.
  • തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി കൊടുക്കുന്നു.
  • വർഷംതോറും കർക്കിടക മാസത്തിൽ കർക്കിടകക്കഞ്ഞി കിറ്റുകളുടെ വിതരണം സ്‌കൂൾ കുട്ടികൾക്കും നിർധനർക്കും നൽകി വരുന്നു.
  • നിർധനരായ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തുന്നു.
  • ഇതോടൊപ്പം ഔഷധസസ്യങ്ങളുടെ വിതരണവും സ്‌കൂൾ കുട്ടികൾക്കായി നടത്തി വരുന്നു.
  • എല്ലാ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി സൗജന്യ ഇംഗ്ലീഷ് ഭാഷാ പരിശീലനവും, കായികവിദ്യാഭ്യാസവും നടത്തിവരുന്നു.