പ്രവചനം

വേദാംഗങ്ങളിലെ ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിഷം. ശിക്ഷ, കല്‌പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ് എന്നിവയാണ് മറ്റ് അഞ്ച് ശാസ്ത്രങ്ങൾ. ജ്യോതിഷത്തിന് ഇന്ന് ആഗോളപ്രചാരം സിദ്ധിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിന് ഗണിതം സംഹിത, ഹോര എന്ന മൂന്ന് സ്കന്ദങ്ങളുണ്ട്. ഈ മൂന്നു സ്കന്ദങ്ങൾക്ക് ആറ് വിഭാഗങ്ങളുണ്ട്. അവയാണ് ജാതകം, പ്രശനം, മുഹൂർത്തം, നിമിത്തം, ഗോളം, ഗണിതം എന്നിവ. ജ്യോതിഷത്തിൻ്റെ ആദിമകർത്താക്കൾ ബ്രഹ്‌മാവും മറ്റ് ചില മഹർഷീശ്വരന്മാരുമാണെന്ന് വിശ്വാസമുണ്ട്. നാരദൻ, വസിഷ്ഠൻ, വ്യാസൻ, അഗസ്ത്യൻ, അത്രി, പരാശരൻ, വരാഹമിഹിരൻ, വിശ്വാമിത്രൻ, കാളിദാസൻ തുടങ്ങിയ ഋഷീശ്വരന്മാരും പണ്ഡിതന്മാരും ഈ ശാസ്ത്രശാഖയെ സംപുഷ്ടമാക്കി. ശിവൻ നന്ദിക്കും, മുരുകൻ അഗസ്ത്യർക്കും ഈ ശാസ്ത്രം ഉപദേശിച്ചിട്ടുള്ളതായി പറയുന്നു.

ശാസ്ത്രീയമായി ശരിയായ അവഗാഹം നേടിയ പണ്ഡിതന്മാർക്ക് ഇഷ്ടദേവതയുടെ അനുഗ്രഹംകൂടിയുണ്ടെങ്കിൽ കൃത്യമായി ഫലപ്രവചനം നടത്താൻ സാധിക്കുമെന്നാണ് വിശ്വാസം. ജനനസമയം തെറ്റായി രേഖപെടുത്തിയത്കൊണ്ടും കണക്കുകൂട്ടലുകൾ പിശകിയതുകൊണ്ടും പ്രവചനങ്ങൾ തെറ്റുന്നെങ്കിൽ അത് ശാസ്ത്രത്തിൻ്റെ തെറ്റായിരിക്കില്ലലോ . വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും ഭാവിഫലങ്ങൾ മുൻകൂട്ടി ഗ്രഹിച്ച വേണ്ട മുൻകരുതലുകൾ നടത്താൻ ജ്യോതിഷം സഹായിക്കുന്നു. ദോഷങ്ങൾക്കുവേണ്ട പരിഹാരങ്ങളും അത് നിർദ്ദേശിക്കുന്നു.

ജ്യോതിഷജ്ഞാനം എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ടതാണ്. ഗവേഷണബുദ്ധിയോടുകൂടി ഈ ശാസ്ത്രശാഖയെ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ഭാരതത്തിലെ ചില സർവ്വകലാശാലകങ്ങളിലെങ്കിലും ഏർപ്പെടുത്തിവരുന്നുണ്ട്. ബനാറസ് ഹിന്ദു സർവ്വകലാശാല, വാരണാസി സംസ്‌കൃത സർവ്വകലാശാല, മദ്രാസ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ഗ്രന്ഥശാല, തിരുവനന്തപുരം സംസ്‌കൃത കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ജ്യോതിഷ ശാഖയെ പ്രോത്സാഹിപ്പിക്കുന്നതിലും പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും മുൻകൈയെടുത്തിരിക്കുന്നു. ജ്യോതിശാസ്ത്രത്തെ (ആസ്ട്രോണമി) അടിസ്ഥാനമാക്കിയാണ് ജ്യോതിഷം രൂപംകൊണ്ടിട്ടുള്ളത്. ‘ഗണിത’ വിഭാഗത്തിൽ ജ്യോതിശാസ്ത്രവും ‘ഫല’ ഭാഗത്തിൽ ജ്യോതിഷവും ഊന്നൽ നൽകുന്നു.

ശ്രീയോഗ് സാധനാപഥം സ്ഥാപകാചാര്യനും ശ്രീവിദ്യോപാസകനുമായ ശശികുമാർ (ധീരനന്ദനാഥൻ) ജ്യോതിഷത്തെ അടിസ്ഥാനമാക്കി നടത്തിവരുന്ന ഫലപ്രവചനത്തിലൂടെ സാധനാപഥത്തിലെത്തുന്ന ധാരാളം ആളുകൾക്ക് സമാധാനവും നേർവഴിയും കൈവരുന്ന അനുഭവങ്ങൾ ഏറെയുണ്ട്. കുട്ടികാലത്ത് ലഭിച്ച ശ്രീചക്രദർശനത്തിലൂടെ ശ്രീചക്രത്തെക്കുറിച്ചും ശ്രീവിദ്യോപാസനയെക്കുറിച്ചുമുള്ള അന്വേഷണത്തിൽ ആന്ധ്ര പ്രദേശിലെ അനകപ്പള്ളിയിലുള്ള ശ്രീചക്രമേരുക്ഷേത്ര സ്ഥാപകഗുരുജി അമൃതാനന്ദനാഥ (ഡോ. എൻ. പ്രഹ്ളാദശാസ്ത്രി)യിൽ നിന്നും ശാംഭവീദീക്ഷ ലഭിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം തന്ത്രസാധനയുടെ കൂടുതൽ പഠനങ്ങൾക്കായി കണ്ണൂർ പിണറായി സ്വദേശിയും രാമേശ്വരം യോഗീശാനന്ദനാഥ പരമ്പരയിലെ ആചാര്യനുമായ ഗംഗാനന്ദനാഥനടുത്തെത്തി. ഇന്നും ആ ഗുരുനാഥൻ്റെ നിർദ്ദേശപ്രകാരം സ്വന്തം കുലത്തിൽ മുത്തപ്പൻ സമ്പ്രദായവും ആചരിക്കാൻ തുടങ്ങി. നിത്യവും ചെയ്തു വരുന്ന ശ്രീവിദ്യാസാധനക്കുശേഷം മുത്തപ്പൻ മടപ്പുരയിൽ പയംകുറ്റി സമർപ്പിച്ച് നടത്തുന്ന കർമ്മങ്ങളിലൂടെ ശശികുമാർ ഫലപ്രവചനം നടത്താൻ പ്രാപ്തനാകുന്നു. കേരളമെമ്പാടുമുള്ള ധാരാളം ജനങ്ങൾ ഈ ഫലപ്രവചനത്തിലൂടെ ജീവിതരക്ഷ കണ്ടെത്താൻ ഓണാട്ട് ശ്രീമുത്തപ്പൻ മടപ്പുരയിൽ എത്താറുണ്ട്.

അശരണരും നിരാലംബരും അനാഥരുമായി ജീവിതത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന മനുഷ്യരുടെ വിമോചനം കാംക്ഷിക്കുന്ന മുത്തപ്പൻ എന്ന സത്യം ജാതി – വർഗ്ഗ വിമോചനകൾക്കപ്പുറത്താണ് നിലകൊള്ളുന്നത്. ഈശ്വരാവതാരമാണെങ്കിലും ദരിദ്രകുചേലന്മാരുടെ സങ്കടനിവാരണത്തിനു താങ്ങും തണലുമായി നിൽക്കുന്ന ശ്രീമുത്തപ്പൻ ഏത് കാലഘട്ടത്തിലും ഒരു കാരുണ്യ കടലാണ്. ഗുരുപാരമ്പരയുടെ അനുഗ്രഹംകൊണ്ട് ദക്ഷിണകേരളത്തിൽ നിത്യവും പയംകുറ്റി കൊടുക്കുന്ന മടപ്പുരയെന്ന സവിശേഷതയും ഓണാട്ട് ശ്രീമുത്തപ്പൻ മടപ്പുരക്കുണ്ട്.