ശ്രീയോഗ് സാധനാപഥത്തിൻ്റെ പ്രധാന അനുഷ്ഠാനമാർഗ്ഗമായ ശ്രീയോഗിൻ്റെ പരിശീലനത്തിന് പുറമെ യോഗാഭ്യാസത്തിൻ്റെ ശാസ്ത്രീയ പരിശീലനവും സാധനാപഥത്തിൽ നടത്തിവരുന്നു. കൂടാതെ യോഗചികിത്സയും നടന്നുവരുന്നു. യോഗശാസ്ത്രഗ്രന്ഥങ്ങളിൽ പല ആസനങ്ങളുടെയും ഫലശ്രുതിയിൽ ‘ഹരതിസകലരോഗാൻ’ , ‘സർവ്വരോഗവിനാശനം’ , ‘വിചിത്ര ഗുണസംധായി’ എന്നിങ്ങനെ പല പ്രശംസകളും കാണുന്നുണ്ട്. ശാസ്ത്രത്തിൻ്റെ ഈ വെളിച്ചത്തിൽ പ്രഗത്ഭനും പാരമ്പര്യമഹിമയുമുള്ള യോഗാചാര്യൻ്റെ നേതൃത്വത്തിലാണ് യോഗചികിത്സ നടത്തുന്നത്. രോഗിക്കും ദുർബലനും ‘അഭ്യാസാൽ സിദ്ധിമാപ്നോതി’ എന്ന ശാസ്ത്ര വചനവും യോഗചികിത്സക്ക് സമ്മതം തരുന്നുണ്ട്. പല രോഗങ്ങളും യോഗചികിത്സകൊണ്ടും യോഗ പരിശീലനം കൊണ്ടും പൂർണ്ണമായി മാറിയിട്ടുള്ളതായ അനവധി അനുഭവങ്ങൾ സാധനാപഥത്തിനുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് പൂർണ്ണ പരിഹാരം കണ്ടെത്താൻ ആധുനിക ചികിത്സാമാർഗ്ഗങ്ങൾക്ക് ഇന്നും കഴിഞ്ഞിട്ടില്ല. മാത്രവുമല്ല നിലവിലുള്ള ചികിത്സാ രീതികൾ പലവിധ പാർശ്വഫലങ്ങളോട്
കൂടിയതുമാണ്. ഈ കാരണങ്ങളാൽ ഇത്തരം രോഗികൾ മരണം വരെ നിത്യരോഗികളായി കഴിയേണ്ട അവസ്ഥയാണ് ഇന്നുള്ളത്. പല പ്രമുഖ ഗവേഷണകേന്ദ്രങ്ങളിലും ചികിത്സാകേന്ദ്രങ്ങളിലും യോഗചികിത്സയിലൂടെ ഈവിധ രോഗങ്ങൾ പൂർണ്ണമായി മാറ്റുന്നതിനുള്ള പഠനങ്ങൾ നടന്നുവരുന്നു. എന്നാൽ സാധനാപഥത്തിലെ യോഗചികിത്സയിലൂടെ പ്രമേഹം പൂർണ്ണമായി മാറ്റാൻ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുന്നു. ആധുനിക ശാസ്ത്രലോകത്തെ ഇത് ബോധ്യപെടുത്തുന്നതിനായി ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങളും സാധനാപഥത്തിൽ നടന്നുവരുന്നു.
പലവിധ കാരണങ്ങളാൽ ശരീരം തളർന്നു കിടപ്പിലായ ധാരാളം രോഗികളെ യോഗ ചികിത്സയിലൂടെ സുഖപ്പെടുത്തുകയും അവരെ സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന രംഗങ്ങൾ സാധനാപഥത്തിൽ സ്ഥിരമായി നടക്കാറുണ്ട്. ആയതിനാൽ സാധനാപഥത്തിൻ്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പ്രധാനഭാഗമായി യോഗചികിത്സ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളും സാധനാപഥത്തിൽ നടന്നുവരുന്നു.